പണ്ടൊരിക്കല്‍ പന്തളം സൂധാകരന്‍ പറഞ്ഞിട്ടുള്ളത് വായിച്ചത് ഓര്ത്തുപോകുന്നു. സുധാകരനൊക്കെ യൂത്തന്മാരായിരിക്കുമ്പോള്‍ എം.എല്‍.എ ഹോസ്റ്റലില്‍ ഉമ്മന്‍ചാണ്ടിയെ കാണാറുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയേപ്പറ്റി സുധാകരന്‍ പറഞ്ഞത് പുതിയ ഖദര്‍ഷര്‍ട്ട് തൈയ് പ്പിച്ചശേഷം ഉമ്മന്‍ചാണ്ടിയത് കുത്തിക്കീറമായിരുന്നു.കീറുമ്പോളാണെല്ലോ ഖദറിന്റെ മഹത്വം വര്‍ദ്ധിക്കുക ! ഓര്‍മ്മ വരുന്ന മറ്റൊരുകാര്യം അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴത്തെ പത്ര സമ്മേളനങ്ങളായിരുന്നു. പത്രക്കാരുടെ നിശിതമായചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുമ്പോള്‍ കണ്ണിറുക്കിയടച്ച് എഴുന്നേറ്റോടുന്ന കാഴ്ച ദൃശ്യമാധ്യമങ്ങളിലെ സ്ഥിരം കാഴ്ചതന്നെയായിരുന്നു. അദ്ദേഹത്തെ ആദര്‍്ശ രാഷ്ട്രീയക്കാരനായൊന്നും ആരും കാണുന്നുമില്ല എന്നതാണ് വാസ്തവം. ഭരണരംഗത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ അമ്പേ പരാജയമായിരുന്നു. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളില്‍ എടുത്തുപറയാവുന്ന ഒന്ന് അഴിമതി സാര്‍വ്വത്രികമാക്കി എന്നതാണ്. മുഖ്യനും അതില്‍ നിന്നും മുക്തനായിരുന്നില്ല എന്നതാണ് സമീപകാലവാര്‍ത്തകളും അക്കാലത്ത് നിയമസഭയില്‍ മുഴങ്ങിക്കേട്ടിരുന്ന ആരോപണങ്ങളും. പെണ്‍വാണിഭത്തേപ്പറ്റി ആശങ്കപ്പെടുന്ന അദ്ദേഹത്തിന്റെ കാലത്താണ് പബ്ലിക് പ്രോസിക്യുട്ടര്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് കുഞ്ഞാലിക്കുട്ടിയെ കേസ്സുകളില്‍ നിന്നും മുക്തനാക്കിയതെന്നും കേരളീയര്‍ മറന്നിട്ടുണ്ടാവില്ല. സ്ത്രീയുടെ മാനത്തേക്കാള്‍ ഉമ്മന്‍ ചാണ്ടിക്ക് മുസ്ലീംലീഗിനെ കൂടെ നിര്‍ത്തി കസേര ഉറപ്പിക്കുന്നതിലായിരുന്നുതാല്‍പ്പര്യം. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ പി.ജെ കുര്യന്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായിരുന്നില്ലെ?കോണ്‍ഗ്രസ്സിലെ വാപോയകോടാലിയായ ഉണ്ണിത്താനെയല്ലേ ഒരു സ്ത്രീയോടൊപ്പം നാട്ടുകാര്‍ വിശ്രമിക്കാന്‍ ചെന്നപ്പോള്‍ പിടികൂടിയത് !!!????. ഇങ്ങനെ എത്രയെത്ര നാറിയകഥകള്‍ കോണ്‍ഗ്രസ്സുകാരേപ്പറ്റി പറയാനുണ്ടാകും. ഉമ്മന്‍ചാണ്ടിയേപ്പറ്റിയും ചില വിവാദങ്ങള്‍ അടുത്തകാലത്തുണ്ടായി എന്നത് നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം. കോണ്‍ഗ്രസ്സുകാര്‍പെണ്‍വാണിഭക്കേസ്, അഴിമതിക്കേസ് എന്നിവ രാഷ്ട്രീയത്തിലെ വലിയ ക്വാളിഫിക്കേഷനായാണ് കാണുന്നത്. അഴിമതികൊണ്ടു നാട്ടുകാര്‍മടുത്ത മന്‍മോഹന്‍ സിംങ് സര്‍ക്കാരിനെ താങ്ങി നില്‍ക്കുന്ന ഇവിടുത്തെ കോണ്‍ഗ്രസ്സുകാര്‍ അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനം നടത്തുന്നതുകാണുമ്പോള്‍ ഇവര്‍ക്കൊന്നും നാണം എന്നൊരു വികാരമില്ലേ എന്നു തോന്നിപ്പോകുന്നു. ഒന്നു മില്ലാതെ രാഷ്ട്രീയത്തിലിറങ്ങിയവരൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കു കൊടുക്കുമ്പോള്‍ കോടീശ്വരന്മാരായി മാറുന്നത് ആര്‍ക്കും ഞെട്ടലുളവാക്കുന്നില്ല, ഇവിടുത്തെ പത്രക്കാര്‍ അന്വേഷിക്കുന്നുമില്ല.ഇങ്ങനെ വാപൊളിക്കാന്‍ പോലും ധാര്‍മ്മികമായി അവകാശമില്ലാത്ത -അഭിപ്രായ സ്വതന്ത്ര്യത്തിനെതിരെ കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്ഥയുടെ പ്രയോക്താക്കളും ഈ കോണ്‍ഗ്രസ്സുകാരായിരുന്നു -ഉമ്മന്‍ ചാണ്ടിയും കൂട്ടരും വാചാലമാകുമ്പോള്‍ ആത്മവഞ്ചന നിറഞ്ഞ രാഷ്ട്രീയക്കാരെയാണ് നാം കണ്ടുമുട്ടുന്നത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നം തന്നെ എടുക്കുക. കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമെടുത്ത നിലപാട് തികഞ്ഞ രാഷ്ട്രീയപാപ്പരത്തത്തിന്റേതായിരുന്നു. കേരളീയ സമൂഹത്തില്‍ അവര്‍ ഒറ്റപ്പെട്ടു. വിഷക്കമ്പനികള്‍ക്കൊപ്പം നിന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുതന്നെയായിരുന്നു ഇരുവര്‍ക്കും. അതിനൊപ്പം നില്‍ക്കേണ്ടി വന്നതിലെ നാണക്കേടു മറച്ചുവെയ്ക്കാന്‍ എന്തെല്ലാം വിളിച്ചു പറഞ്ഞു. അത് ഏശുന്നില്ലെന്നു കണ്ടപ്പോള്‍ പുതിയ അടവെടുത്തിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുമൂലമാണ് എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കാന്‍ തീരുമാനിച്ചതത്രേ. കള്ളം പറയാന്‍ എങ്ങനെയാണ് ഇങ്ങനെ കഴിയുക? ഉമ്മന്‍ചാണ്ടിയേപ്പോലെ തന്നെ ഇവിടുത്തേ ഓരോരുത്തനം വിവരങ്ങള്‍ ലഭ്യമാണ്. അല്ലാതെ സ്റ്റോക്ക് ഹോമില്‍ നിന്ന് കണ്‍വെന്‍ഷന്‍ നേതൃത്വം ഉമ്മന്‍ചാണ്ടിയെ വിളിച്ചു പറഞ്ഞിട്ടില്ല. വിഷലോബിയുടെ വക്താക്കളുമായി യോഗത്തിനെത്തിയ ഏകരാജ്യം ഇന്ത്യ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടേയും വിഷലോബിയുടേയും പ്രഖ്യാപിത നിലപാട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്നു തന്നെയായിരുന്നു. സര്‍ക്കാരിന്റെ നിലപാടു തീരുമാനിക്കുന്നത് കോണ്‍ഗ്രസ് പ്രധാനമന്ത്രി നയിക്കുന്ന മന്ത്രി സഭയല്ലേ? ഇവിടുത്തെ കുറെ മന്ത്രിമാരുണ്ടായിരുന്നെല്ലോ കേന്ദ്രമന്ത്രിസഭയില്‍ ? മുഖ്യമന്ത്രിക്കെതിരെ നാടുനീളെ ആയിരം നാവുള്ള അനന്തനായി കള്ളം മാത്രം പറഞ്ഞ അന്തോണി പുണ്യവാളനം അസൂയമൂത്ത് ഇനി കേരളത്തിന് അവാര്‍ഡൊന്നും കൊടുക്കരുതെന്ന് എം.പി.മരേക്കൂട്ടി പരാതിപറയാന്‍പോയ വയലാര്‍ രവിയും എന്തുവന്നാലും ഞാന്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്കൊപ്പം മാത്രം നില്‍ക്കുകയുള്ളുവെന്ന് വാശിപിടിക്കുന്ന കെ,വി.തോമസുംമൊക്കെയുണ്ടെല്ലോ ഇവരാരും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതായി നമുക്കറിയില്ല. ആടിനെ പട്ടിയാക്കാന്‍ ഉമ്മന്‍ചാണ്ടിക്കറിയാം. വെളുത്തഖദറിനുള്ളിലെ ആത്മവഞ്ചന നിറഞ്ഞ രാഷ്ട്രീയക്കാരനെയാണ് വെളിവാകുക.സത്യം അദ്ദേഹത്തിന് ഒരു തരം അലര്‍ജ്ജിപോലെയാണെന്നു തോന്നു. ഏതാണ്ട് മനോരമ പത്രം പോല. കള്ളം മനോരമ ഒരു പത്ര നയമായി സ്വീകരിച്ചിട്ടുണ്ടെന്നു തോന്നും വാര്‍ത്തകള്‍ വായിക്കുമ്പോള്‍. ഏതാണ്ട് ഇതേ ലൈന്‍ തന്നെയാണ്‍ വീരന്റെ വീരഭൂമിയും സ്വീകരിച്ചുകഴിഞ്ഞു. വീരനാണെങ്കില്‍ പണ്ട് കോണ്‍ഗ്രസ്സിനെ ചീത്ത പറഞ്ഞു നടന്നയാളാണ്. പത്രക്കാര്‍ അതിനേപ്പറ്റി ചോദിച്ചാല്‍ അള്‍ഷീമേഴ്സ് ബാധിച്ചയാളേപ്പോലെ സംസാരിച്ചു കളയും അദ്ദഹത്തിനും പഴയതൊന്നും ഓര്‍മ്മയില്ല.ലജ്ജയില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം. ഇവര്‍ക്കൊക്കെ പറ്റിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.സംശയമേ വേണ്ട


No comments:
Post a Comment