ലോക്പാല്‍ ബില്‍ -ഭയക്കുന്നത് ആര്?
 |
| അന്നഹസാര |
അന്നഹസാരയുടെ നേതൃത്വത്വത്തില്‍ നടന്ന സമരവും അതിനു ലഭിച്ച പിന്തുണയും കണ്ട് ഭയന്ന ഒടുവില്‍ ഗതികെട്ട് യു.പി.എ സര്‍ക്കാരിന് മുട്ടുമുടക്കേണ്ടതായി വന്നു.ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല.നാട്ടുകാരെ ബോധിപ്പിക്കണം.നാലഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ അഴിമതിആരോപണംങ്ങള്‍കൊണ്ട്നട്ടം തിരിയുന്ന കോണ്‍ഗ്രസ്സിന് ഹസാരെയുടെ സമരം കാറ്റുപിടിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പഠിക്കാനാവുന്നുണ്ട്. പ്രശ്നത്തെ മുളയിലെ നുള്ളിയില്ലെങ്കില്‍ കുടത്തിലെ ഭൂതത്തെ അഴിച്ചുവിട്ടമാതിരിയായിപ്പോകും എന്നറിയാവുന്നതാണ് ഹസാരയുടെ ഭൂരിപക്ഷം ഡിമാന്റുകളും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്.എന്നാല്‍ ഇതിലുള്ള അസംതൃപ്തി തൊട്ടടുത്ത ദിവസങ്ങളില്‍ കപില്‍ സിബലിന്റെ വാക്കുകളിലൂടെ പുറത്തുവന്നു. പറഞ്ഞതിന്റെ സാരാംശം ഉന്നതങ്ങളിലെ അഴിമതി തടഞ്ഞതുകൊണ്ട് പാവപ്പെട്ടവന് നേട്ടമൊന്നുമില്ല.സിബല് വക്കീലിന് ഭാവിയില്‍ ഇതുമൂലമുണ്ടാകുന്ന ഭവിഷ്യത്ത് നന്നായി അറിയാം. കാരണം ഇത് മൂലം ഏറ്റവുമധികം വേട്ടയാടപ്പെടുന്നത് കോണ്‍ഗ്രസ്സുകാരായിരിക്കും. കോടതി വരാന്തയില്‍നിന്നിറങ്ങാന്‍ സമയമുണ്ടാവില്ല. പിന്നെ രാജ്യം ആരും ഭരിക്കും ? രാജ്യത്തെ ദിവസം 20 രൂപാപോലും വരുമാനമാനമില്ലാത്ത 70കോടിയില്‍പ്പരം വരുന്ന പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുണ്ടാകും? നാട്ടുകാരുടെ പ്രതികരണം ശക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാനും നിങ്ങള്‍ക്കൊപ്പം.ഇപ്പോഴിതാ കോണ്‍ഗ്രസ്സിനറിയാവുന്ന പതിനെട്ടാമത്തെ അടവ് പുറത്തെടുത്തിരിക്കുന്നു.അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുകയും ശബ്ദിക്കുകയും ചെയ്യുന്നവര്‍ക്കെതിരേതന്നെ അഴിമതിയാരോപണങ്ങള്‍ സൃഷ്ടിച്ച് അവരുടെ വിശ്വാസ്യതയെ ജനങ്ങള്‍ക്കുമുമ്പില്‍ ഇല്ലാതാക്കി അവരും ഞങ്ങളേപ്പോലെ അഴിമതിക്കാരെന്ന് വരുത്തുക.അതിനായി സമിതി അംഗങ്ങളായ ഹസാരയ്കെതിരെയും പ്രശാന്തുഭൂഷണിനെതിരെയും ആരോപണങ്ങളുയര്‍ത്തുകയായിരുന്നു ആദ്യപടി.പിന്നെ വ്യാജസി.ഡി.നിര്‍മ്മാണം വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ബില്‍ നിര്‍മ്മാണ സമിതിയില്‍ സാമൂഹ്യപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആരൊക്കെയോ കോടതിയേയുംസമീപിച്ചിരിക്കുന്നു. എന്തിനാണ് ഇത്തരത്തിലുള്ള ഈ ബഹളങ്ങളെക്കെ? ജെ.പി.സി രൂപീകരണത്തിന്റെ കാര്യം തന്നെയെടുക്കുക.സ്പെക്രം അഴിമതിയുടെ കാര്യത്തില്‍ കോടതിയുടെ വിമര്‍ശനത്തിന് പ്രധാനമന്ത്രിയുടെ ആഫീസ് വരെ ഉള്‍പ്പെട്ടു. അഴിമതി നടന്നു എന്നു സമ്മതിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല.ആരോപണത്തെ പി.എ.സി അന്വേഷിച്ചാല്‍ മതിയെന്നും ജെ.പി.സിഅന്വേഷണത്തിനു പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുകയും ചെയ്തു. പ്രതിപക്ഷം ലോകസഭസ്തംഭിപ്പിച്ചുവരെ ശക്തമായി പ്രതിഷേധിച്ചു.മുരളീമനോഹര്‍ജോഷിയുടെ നേതൃത്വത്തിലുള്ള പി.എ.സി അന്വേഷണം ശക്തമാക്കിയപ്പോള്‍ ഇത്തരത്തില്‍പോയാല്‍ സ്ഥിതി പരുങ്ങലിലാവുമെന്നു കോണ്‍ഗ്രസ് ബുദ്ധിജീവികള്‍ക്കു മനസ്സിലായി. പിന്നെന്താ വഴി ജെ.പി.സി രൂപീകരിക്കുക.അതുവഴി പി.എ.സി അന്വേഷണത്തെ പൂട്ടിക്കെട്ടിക്കുക.പി.എ.സി അന്വേഷണം പൂര്‍ത്തിയാകാറായപ്പോഴാണ് ജെ.പി.സി രൂപീകരിച്ചതു തന്നെ. ജെ.പി.സി അദ്ധ്യക്ഷനായ പി.സി.ചാക്കോയുടെ ആദ്യശ്രമം തന്നെ അതിനുവേണ്ടിയായിരുന്നു. എന്നാല്‍ സ്പീക്കര്‍ മീരാകുമാര്‍ തയ്യാറാകാതെ വന്നപ്പോള്‍ ചാക്കോയ്ക്ക് അനക്കമില്ല. കാലം മാറിയതൊന്നും ഈ കോണ്‍ഗ്രസ്സുകാര്‍ അറിയുന്നില്ല. തങ്ങളാണ് ഏറ്റവും വലിയ ബുദ്ധിമാന്മാരെന്നാണ് ആസ്ഥാന വിദ്വാന്മാരുടെ കാഴ്ചപ്പാട്. എന്നാല്‍ ദയനീയമായി തന്ത്രങ്ങള്‍ പരാജയപ്പെടുന്നതാണ് കാണാനാവുന്നതും. വിമര്‍ശനങ്ങളില്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടി അസഹിഷ്ണുത പ്രകടിപ്പിക്കാറുമുണ്ട്. അടിയന്തിരാവസ്ഥതന്നെ എറ്റവും നല്ല ഉദാഹരണം. ബോഫോഴ്സ് വിവാദം കൊടുമ്പിരികൊണ്ടപ്പോഴാണ് പത്രമാരണ ബില്‍ അവതരിപ്പിച്ചുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചത്.ഇപ്പോഴിതാ ബ്ലോഗിംഗിനെ നിയന്ത്രിക്കാന്‍ ശ്രമമാരംഭിച്ചു. ഇന്ന് ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധികളിലൊന്നായി ബ്ലോഗുകള്‍ മാറിയിട്ടുണ്ട്. ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ആശയവിനിമയത്തെ സഹായിച്ചത് ബ്ലോഗുകളായിരിന്നു. പ്രക്ഷോഭകാരികളെ ഒന്നിപ്പിക്കാന്‍ അവയ്കായി. അന്ന ഹസാരയുടെ സമരത്തിനുകിട്ടിയ വര്‍ദ്ധിച്ച പിന്തുണയ്ക്കും ഇത് കാരണമായിട്ടുണ്ട്. ഇതിന്റെ അപകടം മനസ്സിലാക്കിയതോടെ ബ്ലോഗിംഗില്‍തന്നെ നിയന്ത്രണം ഏര്‍പ്പെടുത്താനായി ശ്രമം. പ്രതിഷേധം ശക്തമായപ്പോള്‍ തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുന്നു.അസഹിഷ്ണുത കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നുവെന്നു വേണമെങ്കില്‍ പറയാം. ജനാധിപത്യത്തിനും പവപ്പെട്ടനും വേണ്ടി ഒരുകാലത്ത് ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസ് ഇന്ന് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും അഴിമതിക്കാര്‍ക്കും ഒത്തായചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത് വിരോധാഭാസമായിരിക്കാം....
No comments:
Post a Comment