സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും, ആശങ്കകള്‍ ബാക്കി....
നടുവട്ടം-രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങള്‍ നാളെ തുറക്കും.കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാക്കുന്നതുസംബന്ധിച്ച അനിശ്ചിതാവസ്ഥയ്ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും അടുത്തവര്‍ഷം നടപ്പാക്കുമെന്ന ആശങ്കകളോടെയാണ് അദ്ധ്യാപകര്‍ സ്കൂളില്‍ എത്തുന്നത്. ഇത് നടപ്പാക്കുന്നതോടെ കേരളത്തില്‍ ആയിരക്കണക്കിന് അദ്ധ്യാപകരുടെ ജോലിയാണ് അനിശ്ചിതാവസ്ഥയിലാവുക. അഞ്ചാക്ലാസ് അടുത്തവര്‍ഷം മുതല്‍ എല്‍.പി സ്കൂളിനോടനുബന്ധിച്ചാണ് പ്രവര്‍ത്തിക്കുക. എട്ടാംക്ലാസ് യു.പി വിഭാഗത്തോടൊപ്പം ചേര്‍ക്കും.
പള്ളിപ്പാട് പഞ്ചായത്തിലെ എല്‍.പി സ്കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണം തീരെ കുറവായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് പരിധിയ്ക്കകത്തുള്ള ഭൂരിപക്ഷം അണ്‍എയിഡഡ് സ്കുളുകള്‍ക്കും അംഗീകാരമില്ല. ഇത് പലസ്കൂളുകാരും മറച്ചുവെക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കേരളാ സിലബസ്സില്‍ ഒന്നാംക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഹാര്‍ട്ട് എന്നപേരില്‍ കഴിഞ്ഞവര്‍ഷം മുതല്‍ പ്രൈമറിക്ലാസ്സുകളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷീല്‍ പ്രത്യേക പരിശീലനവും കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ഇതിനായി അദ്ധ്യാപകര്‍ക്ക് ബംഗ്ലുരുവിലെ റീജണല്‍ ഇന്‍സ്റ്റീറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനില്‍ അയച്ച് പ്രത്യേകപരിശീലനം നല്‍കിയിരുന്നു. മികച്ച അദ്ധ്യാപകരും അദ്ധ്യാപനവും നടന്നിട്ടും മലയാളിയെ ബാധിച്ച പൊങ്ങച്ച സംസ്ക്കാരമാണ് അണ്‍ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ പോക്കിനുകാരണമെന്ന് വിദ്യാഭ്യാസരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.

No comments:
Post a Comment