സൂര്യനുതാഴെയുള്ള ഏതു വിഷയവും പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കാവുന്ന പൊതുവേദി
ലോക്പാല്‍ ബില്‍ -ഭയക്കുന്നത് ആര്? ചര്‍ച്ച ചെയ്യുക
സ്വയം വില്പനച്ചരക്കാവുന്ന സ്ത്രീത്വം
സ്ത്രീയുടെ ശത്രു ആരാണ്? ഈ ചോദ്യത്തിന് ഉത്തരം തേടാന്‍ തുടങ്ങിയിട്ട് ഏറെ നാളാകുന്നു.പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീയെ ഒരു ഭോഗവസ്തുവായി സമൂഹം കാണുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് സ്ത്രീ പക്ഷവാദികള്‍ ആരോപിക്കുന്നു. നിഷ്പക്ഷമായി ചിന്തിച്ചാല്‍ പുരുഷന്റെ ഭോഗപരമായ താല്പര്യങ്ങളെ തൃപ്തിപ്പെടുത്തി അത് സാമ്പത്തിക നേട്ടത്തിനായി പ്രയോ‍‍ജനപ്പെടുത്തുകയെന്ന ലക്ഷ്യവും സ്വയം വില്‍പ്പനചരക്കാവുന്ന സ്ത്രീകള്‍ക്കില്ലേ എന്ന് വിലയിരുത്തേണ്ടതായി വരും. വേട്ടയാടപ്പെടുന്നവരുണ്ട് എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍ ദിനംപ്രതി നമ്മുടെ നാട്ടില്‍ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത്തരത്തിലാണ് ചിന്തിപ്പിക്കുന്നത്. ആലപ്പുഴയിലെ ഹൗസ് ബോ‍‍ട്ടുകളില്‍ ഉത്തരേന്ത്യക്കാര്‍ക്കും നാടന്‍ സായിപ്പന്‍മാര്‍ക്കും സ്വയം വില്‍പ്പനചര്ക്കായി എത്തുന്ന കോളേജ് പെണ്‍കുട്ടികളുടേയും പ്ലസ് ടു കുട്ടികളുടേയും എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് ആലപ്പുഴ കേന്ദ്രീകരിച്ച് ഏജന്റന്മാരുണ്ട്. ആവശ്യമുള്ളവര്‍ ഏ‍ജന്റന്മാരുമായി ബന്ധപ്പെട്ടാല്‍ പറയുന്ന പ്രായത്തിലുള്ള പെണ്‍കുട്ടി എത്തും. ബോ‍ട്ടില്‍ യാത്രയാവും. ബോട്ട് കായലിനു നടുവിലെത്തി അവിടെ കിടക്കും . നിശ്ചിത റേറ്റുണ്ടത്രെ. ബോട്ട് കരയ്ക്കടുക്കുമ്പോള്‍ ഏജന്റിന് നിശ്ചിത തുകകൊടുക്കും. രാവിലെ കോളേ‍ജിലേക്കും സ്കൂളിലേക്കെന്നും പറഞ്ഞിറങ്ങുന്ന പെണ്‍കുട്ടികളാണത്രെ സ്വയം വില്പനചരക്കാവുന്നത്. വീട്ടുകാര്‍ ഇതൊന്നും അറിയാറുമില്ല. ജില്ലയിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഇവിടെ ആരാണ് കുറ്റക്കാര്‍?
ഇവിടെ വേട്ടക്കാരനും ഇരകളും തമ്മില്‍ പരസ്പരം സമരസപ്പെടുന്ന കാഴ്ചയല്ലെ നാം കാണുന്നത്. ലോഡ്‍‍ജുകള്‍തോറും റെയ്ഡുനടത്തുന്ന പോലീസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തരാണ് എന്നതല്ലെ സൂചിപ്പിക്കുന്നത്?മനുഷ്യന്റെ ആര്‍ഭാടങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നും അത് ഏതുരീതിയിലാകാമെന്നുമായി. പ്രശ്നങ്ങളെ മറികടക്കാനുള്ള വഴിയുള്ളപ്പോള്‍ ആരെങ്കിലും അറിയുമെന്ന ഭയവുമില്ലാതെയായി. ആശുപത്രികളില്‍ അബോര്‍ഷനും മറ്റുമായി എത്തപ്പെടുന്ന അവിവാഹിതകളായ പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കന്നു. വിവാഹപൂര്‍വ്വേതരബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും ചില പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.സമൂഹത്തിന്റെ ആപത്ക്കരമായ പ്രവണതകളിലേക്കല്ലെ ഇത് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനു പുറത്ത് പഠിക്കാന്‍പോകുന്ന പെണ്‍കുട്ടികളേപ്പറ്റി ഇടക്കാലത്ത വനിത ഒരു റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന
തായിരുന്നു അത്.ഓരോ അച്ഛനും അമ്മയും
വായിക്കേണ്ട ഒന്നായിരുന്നു. പ്രശ്നങ്ങളാകുമ്പോള്‍ മാത്രം ഇടപെടുകയും അതിനുമുമ്പ് പെണ്‍കുട്ടികള്‍ പറയുന്നതുമാത്രം വിശ്വസിക്കാനും തയ്യാറാകുന്ന അച്ഛനമ്മമാര്‍ തീര്‍ച്ചയായും ചെയ്യേണ്ടത് അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് ഒരിക്കലെങ്കിലും അന്വേഷിക്കുകയാണ്.(തുടരും...)
ശ്രദ്ധിക്കുക-എല്ലാ ആഴ്ചയും ഇത് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

No comments:

Post a Comment